2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഗ്രാമസഭ / വാർഡ് സഭ

ഗ്രാമസഭ / വാർഡ് സഭ

ഗ്രാമസഭയുടെ ഘടന, പ്രവർത്തനം, അവകാശങ്ങൾ, അധികാരങ്ങൾ, ചുമതലകൾ

🏛️ ഗ്രാമസഭ / വാർഡ് സഭ

ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്നതാണ് ആ ഗ്രാമത്തിന്റെ ഗ്രാമസഭ.

👥

ഗ്രാമസഭ / വാർഡ്‌സഭ മെമ്പർ

ഒരു ഗ്രാമത്തിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ മെമ്പറാണ്. അതുപോലെ മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡ്‌സഭയിലെ മെമ്പറാണ്.

📋

കൺവീനർ

വാർഡ് മെമ്പർമാർ ഗ്രാമസഭകളുടേയും വാർഡ് കൗൺസിലർമാർ വാർഡ് സഭകളുടെയും കൺവീനർമാരാണ്. ഒരു കൺവീനർക്ക് തന്റെ കടമകൾ നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന് തൊട്ടടുത്തുള്ള ഒരു വാർഡിലെ അംഗത്തെ ആ വാർഡിലെ കൺവീനറായി നിയമിക്കാവുന്നതാണ്.

👤

അദ്ധ്യക്ഷൻ

ഗ്രാമസഭാ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് സഭാ യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്‌സണുമാണ് അദ്ധ്യക്ഷത വഹിക്കേണ്ടത്. ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡന്റിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ രണ്ടുപേരുടേയും അസാന്നിദ്ധ്യത്തിൽ കൺവീനറോ അദ്ധ്യക്ഷത വഹിക്കണം.

📅

യോഗം വിളിക്കൽ

ഗ്രാമസഭ / വാർഡ് സഭ യോഗങ്ങൾ വിളിച്ച് ചേർക്കേണ്ട ഉത്തരവാദിത്വം കൺവീനർ കൂടിയായ വാർഡ് അംഗത്തിൽ നിക്ഷിപ്തമാണ്.

🔢

ക്വാറം

ഗ്രാമസഭയുടെ / വാർഡ് സഭയുടെ ക്വാറം ആകെ വോട്ടർമാരുടെ 10 ശതമാനം ആണ്. എന്നാൽ ക്വാറം തികയാതെ മാറ്റിവെച്ച് വീണ്ടും ചേരുമ്പോൾ അപ്രകാരമുള്ള യോഗത്തിന്റെ ക്വാറം 50 ആയിരിക്കുന്നതാണ്.

📢

പ്രത്യേക യോഗം വിളിക്കാനുള്ള അവകാശം

ഒരു വാർഡിലെ വോട്ടർമാരിൽ 10 ശതമാനത്തിൽ കുറയാത്ത എണ്ണം വോട്ടർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ ഗ്രാമസഭയുടെ / വാർഡ് സഭയുടെ ഒരു പ്രത്യേക യോഗം 15 ദിവസത്തിനകം കൺവീനർ വിളിച്ച് കൂട്ടേണ്ടതാണ്.

🤝

കോ-ഓർഡിനേറ്റർ

ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി തീരുമാനിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഗ്രാമസഭയുടെ / വാർഡ് സഭയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കേണ്ടതാണ്. ഗ്രാമസഭയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും കൺവീനറെ കോ-ഓർഡിനേറ്റർ സഹായിക്കേണ്ടതാണ്.

ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ

ഗ്രാമസഭയിൽ / വാർഡ് സഭയിൽ പരിഗണിക്കേണ്ട ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ യോഗത്തിന് മുമ്പോ യോഗം നടക്കുമ്പോഴോ എഴുതി സമർപ്പിക്കുവാൻ അംഗങ്ങൾക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

📝

പ്രമേയങ്ങൾ

ഗ്രാമസഭയുടെ / വാർഡ് സഭയുടെ അധികാരപരിധിയിൽപ്പെട്ട ഏതു പ്രശ്‌നത്തെക്കുറിച്ചും അതത് യോഗത്തിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസാക്കാവുന്നതാണ്.

⚖️ ഗ്രാമസഭ / വാർഡ് സഭയുടെ അധികാരങ്ങൾ, ചുമതലകൾ

🗂️ A. പദ്ധതി ആസൂത്രണം, നിർവ്വഹണം

  • വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് സഹായിക്കുക.
  • ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി പ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളുടേയും വികസന പരിപാടികളുടേയും നിർദ്ദേശങ്ങൾ തയ്യാറാക്കി മുൻഗണന നിശ്ചയിക്കുക.
  • കരട് പ്രോജക്‌ട് നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ / വാർഡ് സഭയിൽ അച്ചടിച്ച് വിതരണം ചെയ്യുകയും അവ പരിശോധിച്ച് മുൻഗണനാക്രമം നിശ്ചയിക്കുകയും ചെയ്യുക.
  • വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായങ്ങൾ നൽകുക, സൗകര്യങ്ങൾ ലഭ്യമാക്കുക, സന്നദ്ധസേവനം നൽകുക, പണമോ സാധനങ്ങളോ സഹായമായി നൽകുകയും സമാഹരിക്കുകയും ചെയ്യുക.

💧 B. പൊതുസൗകര്യ പദ്ധതികൾ

  • തെരുവുവിളക്കുകൾ എവിടെ സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുക.
  • പൊതുജലവിതരണ ടാപ്പുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർദ്ദേശിക്കുക.
  • പൊതുകിണറുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ നിർദ്ദേശിക്കുക.
  • പൊതുശുചിത്വ ഘടകങ്ങൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർദ്ദേശിക്കുക.
  • ജലസേചന സൗകര്യങ്ങളും മറ്റ് പൊതു സൗകര്യ പദ്ധതികളും നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുക.

🏗️ C. മരാമത്ത് പണികൾ

  • ഗ്രാമസഭ / വാർഡ് സഭയുടെ പ്രദേശത്ത് നടപ്പാക്കിയതോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അറിയുക.
  • പ്രവൃത്തികളുടെ സാമഗ്രികളുടെ ചെലവിന്റെ വിശദാംശങ്ങൾ മനസ്സിലാക്കുക.
  • പ്രവൃത്തികളുടെ വിശദാംശങ്ങൾ ഗ്രാമസഭയിൽ / വാർഡ് സഭയിൽ വിതരണം ചെയ്യുന്നതിന് ആവശ്യപ്പെടുക.
  • വികസന പരിപാടികൾ ഏറ്റെടുത്തു നടത്തുന്ന ഗുണഭോക്തൃ കമ്മിറ്റികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
  • പ്രദേശത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പണികളെ സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റുകളുടെ വിവരങ്ങൾ ശേഖരിക്കുക.

📌 ഗ്രാമസഭയുടെ ജനപങ്കാളിത്തം

ഗ്രാമസഭ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തിലൂടെ പ്രാദേശിക വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പ്രധാന വേദിയാണ്.