പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലെ മനോഹരമായ ഗ്രാമം
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഗ്രാമപഞ്ചായത്താണ് തലനാട്. മലനിരകളും പച്ചപ്പും വെള്ളച്ചാട്ടങ്ങളും പ്രകൃതിസൗന്ദര്യവും തലനാടിന്റെ പ്രത്യേകതകളാണ്.